Wednesday, March 18, 2009

നസീറ് കടിക്കാടിന്റെ 'സ്വപ്നങ്ങള്‍' കവിത

അഗ്രി മാമന്മാര്‍ക്ക്...
നസീര്‍ കടിക്കാടിന്റെ 'സ്വപ്നങ്ങള്‍' എന്ന കവിത 'പ്രവാസകവിതകള്‍'
എന്ന ബ്ലോഗില്‍ വായിക്കാം! ഇതു വഴി പോകൂ

Saturday, March 14, 2009

'പ്രവാസി' ചന്ദ്രകാന്തത്തിന്റെ കവിത

അഗ്രി മാമന്മാര്‍ക്ക്... ചന്ദ്രകാന്തത്തിന്റെ 'പ്രവാസി' എന്ന കവിത 'പ്രവാസകവിതകള്‍
എന്ന ബ്ലോഗില്‍ വായിക്കാം! ഇതു വഴി പോകൂ

Tuesday, January 13, 2009

Tuesday, January 6, 2009

റിപ്പബ്ലിക്കാവുന്നു......

സാമ്പ്രദായിക കുത്തകകളുടെ, കേന്ദ്രീകൃതമായ
ചുമരതിര്‍‌ത്തി പിളര്‍‌ന്ന്, മലയാള പുസ്തക പ്രസാധന വിതരണ
സം‌വിധാനം ഭൂഖണ്ഡാന്തര മലയാളിസാന്നിദ്ധ്യങ്ങളുടെ
വിസ്മയ വിശാലതയിലേക്ക് വികേന്ദ്രീകരിക്കപ്പെടുന്നു....!
സമാന ചിന്താഗതിയുള്ള, ബ്ലോഗിലൂടെ ലോകമലയാളികളുമായി
നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന മുപ്പതോളം പേര്‍ ഒത്തുചേര്‍‌ന്ന്
തുടങ്ങിയ വിപ്ലവം, ബുക് റിപ്ലബിക് എന്ന കൂട്ടായ്മ
അതിന്റെ ആദ്യലക്ഷ്യത്തിലേക്ക് അടുക്കുകയാണ്...
തെക്കന്‍ കൊറിയയിലെ ശാസ്ത്രഗവേഷകനായ, ലാപൂട എന്ന പേരില്‍
ബ്ലോഗിലൂടെ കവിതകളുടെ പ്രകമ്പനം സൃഷ്ടിച്ച ടി.പി.വിനോദിന്റെ
കവിതകള്‍, "നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍" എന്ന രൂപത്തില്‍
സമാഹരിച്ചിരിക്കുന്നു....

ജനുവരി 10 ആം തിയതി ഏറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് ഈ പുസ്തകത്തിന്റെ പ്രകാശനം നടത്തപ്പെടുന്നു... ഈ പോസ്റ്റ് ഓരോരുത്തര്‍ക്കും ഉള്ള വ്യക്തിപരമായ ക്ഷണമായി കണക്കാക്കണമെന്നും പരിപാടിയില്‍ എല്ലാ സുമനസ്സുകളും പങ്കെടുക്കണമെന്നും...
അഭ്യർത്ഥിക്കുന്നു.